അഡ്മിനൊക്കെ ഞമ്മള്, അടിമകളാകാൻ കോൺഗ്രസുകാർ. സോഷ്യൽ മീഡിയ, വാട്സ് ആപ്പ് മാരീചൻമാരുമായി സിപിഎമ്മും ബിജെപിയും.

അഡ്മിനൊക്കെ ഞമ്മള്, അടിമകളാകാൻ കോൺഗ്രസുകാർ. സോഷ്യൽ മീഡിയ, വാട്സ് ആപ്പ് മാരീചൻമാരുമായി സിപിഎമ്മും ബിജെപിയും.
Feb 20, 2025 01:27 PM | By PointViews Editr


കണ്ണൂർ: കോൺഗ്രസുകാരെ തെറ്റിദ്ധരിപ്പിച്ച് ചാക്കിലാക്കാൻ മാരീചൻ വാട്‌സ് ആപ്പ്, സോഷ്യൽ മീഡിയ കൂട്ടായ്മകളുമായി ചുറ്റിയടിക്കുകയാണ് സി പി എമ്മും ബിജെപിയും . അഡ്മിൻമാരിൽ അധികവും സ്വന്തം പാർട്ടിക്കാരാണെങ്കിലും അംഗങ്ങൾ എല്ലാം കോൺഗ്രസുകാരായിരിക്കണമെന്ന ഉദ്ദേശത്തോടെ ആയിരക്കണക്കിന് വാട്സ് ആപ്പ് കൂട്ടായ്മകളാണ് സി പി എം കേരളത്തിൽ രൂപീകരിച്ചിട്ടുള്ളത്. രാഷ്ടീയത്തിന് പുറമേ ജാതി മത സാമുദായിക സാംസ്കാരിക കായിക കൂട്ടായ്മകളും ഒരുക്കിയാണ് സി പി എം വലവിരിച്ചിട്ടുള്ളത്. സി പി എമ്മിൻ്റ ടെക്നിക് കടമെടുത്തും സഹകരിച്ചും അതേ രീതിയിൽ വാട്സ് ആപ്പ്. ഫേസ്ബുക്ക്, ഇൻസ്റ്റ, ത്രെഡ്, എക്സ്, ടെലിഗ്രാം കൂട്ടായ്മകളും ഗ്രൂപ്പുകളും പ്രൊഫൈലുകളും സൃഷ്ടിച്ചാണ് ബിജെപിയും രംഗത്തുള്ളത്. സാധാരണക്കാരായ സി പി എം പ്രവർത്തകരെയും അനുഭാവികളേയും ഉപയോഗിച്ചാണ് മാരീചൻ പണി തുടങ്ങുന്നത്. ചെറിയ ഗ്രാമങ്ങളിലോ, പ്രാദേശിക മേഖലയിലോ ഉള്ള ചെറിയ ഒരു ലൊക്കാലിറ്റി തിരഞ്ഞെടുത്ത് അവിടെ വികസനത്തിൻ്റെ കാര്യങ്ങളും കൃഷി കാര്യങ്ങളും കച്ചവട കാര്യങ്ങളും കലാ കായിക വിഷയങ്ങളും അയൽക്കൂട്ടങ്ങളും ഒക്കെ ചർച്ച ചെയ്യാൻ എന്ന വ്യാജേനയാണ് ഗ്രൂപ്പുകൾ രൂപീകരിക്കുന്നത്. ഒരു മൂത്ത സഖാവായിരിക്കും ഒരു അഡ്മിൻ. നിഷ്പക്ഷ വേഷം കെട്ടിയ, ഒരു പ്രാദേശിക ബുദ്ധിജീവിയായസഖാവിനെ താത്വികാചാര്യനായും അഡ്മിനായും നിയോഗിക്കും. നിഷ്പക്ഷതയുടെ വേഷം കെട്ടി ച്ചാണ് ഈ സഖാവിനെ നിയോഗിക്കുന്നത്- എന്ത് വിഷയം വന്നാലും ഈ താത്വികാചാര്യൻ്റെ നിഷ്പക്ഷ പ്രയോഗങ്ങളിൽ മയങ്ങി അണികൾ ചോരാതെ സംരക്ഷിക്കലാണ് ഈ ബുദ്ധിജീവിയുടെ റോൾ.. ആ ലോക്കൽ പ്രദേശത്തെയോ, അയൽപക്ക ബന്ധമോ ഉള്ള ഒരു ഉറച്ച കോൺഗ്രസ് അനുഭാവിയേയോ ഒരു ഭാരവാഹിയേയോ കൂടി അഡ്മിൻ പാനലിൽ ചേർക്കും.നാലോ അഞ്ചോ അഡ്മിൻമാരേ ഗ്രൂപ്പുകൾക്ക് നിശ്ചയിക്കും ചിലപ്പോൾ കൂടുതൽ പേരേയും. ഈ കോൺഗ്രസ് കാരനെ സുഖിപ്പിച്ച് കോൺഗ്രസുകാരേയും നിഷ്പക്ഷ വേഷം കെട്ടിയ വോട്ടർമാരേയും ഗ്രൂപ്പിലേക്ക് എത്തിക്കും. എന്നിട്ട് കുറിപ്പും വയ്ക്കും ഇവിടെ രാഷ്ടീയ മത ചർച്ചകൾ പാടില്ല, ഓൺലി വികസന കാര്യങ്ങൾ മാത്രമെ അനുവദിക്കൂ എന്ന് . എല്ലാവർക്കും വേണ്ടത് വികസനമാണല്ലോ? എന്ത് വികസനം എന്ന് ചോദിച്ചാൽ എന്തേലുമൊക്കെ വികസിച്ചാലും മതി. വികസിച്ചാൽ മാത്രം മതി. വികസനമാണ് മെയിൻ. പിന്നെ ചർച്ച പൊടിപൊടിക്കുന്നു. റോഡരികിലെ കുറുന്തോട്ടി പറിച്ചു കളയുന്നതു മുതൽ അന്താരാഷ്ട്ര തലവും കടന്ന് സ്പേസും കടന്ന് ചർച്ചകൾ അങ്ങനെ പോയിക്കൊണ്ടിരിക്കും. അതിനിടയിൽ ആർക്കും പെട്ടെന്ന് മനസ്സിലാകാത്ത ഒരു വികസനം സർക്കാർ ഉണ്ടാക്കിയെന്ന മട്ടിൽ എന്തെങ്കിലും പോസ്റ്ററോ, ചിത്രമോ ഒക്കെ സഖാവും സങ്കിയും തിരുകി കയറ്റും. കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും ചെയ്ത ആ വികസനം വലിയ മുന്നേറ്റം എവിടെയൊക്കെയോ ഉണ്ടാക്കി എന്നുള്ള ഒരു പ്രചാരണം നൈസായിട്ട് അങ്ങ് തിരുകി കയറ്റും. രണ്ട് അഭിനന്ദനങ്ങളും നാല് പിന്തുണയും  ചേർത്ത്   ഗ്രൂപ്പിലെ സഖാക്കളായ അംഗങ്ങൾ സംഗതി കൊഴുപ്പിക്കും. ഗ്രൂപ്പിലെ താത്വികാചാര്യൻ താടിയുഴിഞ്ഞു കൊണ്ട് നിഷ്പക്ഷമെന്ന ഭാവത്തോടെ എല്ലാവരുടെയും ചർച്ചയിലെ മിടുക്കിനെ അഭിനന്ദിക്കും, പ്രത്യേകിച്ച് സർക്കാരിൻ്റെ വികസനത്തെ ഒന്ന് പ്രശംസിച്ച കോൺഗ്രസുകാര   ആ കൂടെെെ ഉണ്ടെങ്കിൽ  താത്വികാചാര്യൻ നന്നായി തന്നെ പുകഴ്ത്തി പറയും. ആ നിഷ്പക്ഷ താത്വിക നോട് സഹകരിച്ച് തുടങ്ങുന്ന കോൺഗ്രസുകാരനെ നാളുകൾ കൊണ്ട് സിപിഎമ്മിൻ്റെയോ ബിജെപി ക്കാരൻ്റെയോ മെ ൻ്റാലിറ്റിയിൽ എത്തിക്കുകയോ അയാൾക്ക് കോൺഗ്രസിനെ കുറിച്ച് സംശയമോ അഭിപ്രായ വ്യത്യാസമോ തോന്നിപ്പിക്കുകയോ ചെയ്യുന്ന വിധത്തിൽ കാര്യങ്ങൾ എത്തിക്കും. തല മന്ദിച്ചു തുടങ്ങി സംശയം ബാധിച്ച കോൺഗ്രസ്കാരെ സമ്മർദ്ദത്തിലാക്കി കൂടുതൽ വികസന തട്ടിപ്പു പ്രചാരണവും സ്വന്തം നേതാക്കളെ തെറി പറഞ്ഞാൽ പോലും ഗ്രൂപ്പിൽ നിന്ന് പുറത്തു പോകാൻ തോന്നാത്ത വിധം സുഖിപ്പിച്ച് നില നിർത്താനും ശ്രമിക്കും. ഇതോടെ മാരീചൻ സി പി എമ്മിൻ്റെയോ ബിജെ പ്പിയുടേയോ പുഷ്പകവിമാനത്തിൽ കയറി കഴിഞ്ഞിരിക്കും. ഇതാണ് ടാസ്ക്.

ഇത്തരം ടാസ്ക് ഉപയോഗിച്ച് അടുത്ത പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ തടയാം എന്നതാണ് സിജെപി ( സി പി എം - ബി ജെ പി = സിജെപി) തന്ത്രം. ഇതിനിടയിലൂടെ സി പി എം ബി ജെ പി ബാന്ധവം ശക്തിപ്പെടുകയും ചെയ്യുന്നുണ്ട്. പതിയെ പ്രാദേശിക കോൺഗ്രസിലെ അഭിപ്രായ വ്യത്യാസങ്ങളും രഹസ്യങ്ങളും നീക്കങ്ങളും തുടങ്ങി എന്തും ചർച്ചയാക്കുന്ന ഘട്ടത്തിലേക്ക് എത്തിക്കുന്നു. ഒടുക്കം ഒരു കോൺഗ്രസ്കാരനെയെങ്കിലും ചാടിച്ച് സിപിഎമ്മിലും ബിജെപിയിലും എത്തിക്കുന്നതോടെ മാരീചൻ വിജയകരമാകും. ഒരു പഞ്ചായത്തിൽ തന്നെ കുറഞ്ഞത് ഇത്തരം 20 മുതൽ 50 വരെ മാരീചൻ ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നുണ്ട്. ഇതിന് പുറമേ പഞ്ചായത്ത്, കൃഷി വകുപ്പ്, വന സംരക്ഷണ സമിതി, തുടങ്ങി സർക്കാരുമായും സർക്കാർ ഉദ്യോഗസ്ഥരുമായും ബന്ധപ്പെട്ട ഗ്രൂപ്പുകളും ഉണ്ട്. സർക്കാരിൻ്റെ പദ്ധതികളെ പറ്റിയുള്ള അറിയിപ്പുകൾ കൊടുക്കുക, കൃഷി പഠിപ്പിക്കുക, സാധനങ്ങൾ കൊടുക്കൽ വാങ്ങലുകൾ സംബന്ധിച്ച കാര്യങ്ങൾ  എന്നിവയും    ഗ്രൂപ്പുകളിൽ ചർച്ചാവിഷയം ആക്കി കൊണ്ടിരിക്കും.  കലാ സാഹിത്യ കായിക ചർച്ചകൾക്കും   നിശ്ചയിച്ച്   തീർത്തും സദുദ്ദേശപരമായി    ആണ് ഗ്രൂപ്പുകളുടെ പ്രവർത്തനം എന്ന തോന്നൽ ഉണ്ടാക്കും.  കൃഷി വകുപ്പാണ് ഇത്തരം ഗ്രൂപ്പുകൾ അധികം ഉണ്ടാക്കിയിട്ടുള്ളത്. അഡ്മിൻമാരെല്ലാം കൃഷി വകുപ്പിലെ സി ഐ ടി യു പക്ഷക്കാരാണ്. കൂടാതെ തൊഴിലുറപ്പ്, അയൽക്കൂട്ടം, പഞ്ചായത്തംഗങ്ങളുടെ പേരിലെ ഗ്രൂപ്പുകൾ എന്നിങ്ങനെ ഔദ്യോഗിക വേഷം കെട്ടിയ മാരീചൻ ഗ്രൂപ്പുകളും നിരവധിയുണ്ട്. ഓരോ പഞ്ചായത്തിലും ഇത്തരം 100 മുതൽ 300 വരെ ഗ്രൂപ്പുകളുണ്ടാകും. കൂടാതെ പല തരം കൂട്ടായ്മകളിൽ നുഴഞ്ഞു കയറി പിന്നീട് മാരീചൻ മാരാകുന്ന ഗ്രുപ്പുകളുണ്ട്. പ്രധാമായും കർഷകർ, വിവിധയിനം യുവജനസംഘടനകൾ, മത സാമുദായിക ഗ്രൂപ്പുകൾ എന്നിവയിലൊക്കെ നുഴഞ്ഞു കയറി നിയന്ത്രണം പിടിക്കുന്ന മാരീചൻ മാരെയും ആ പാർട്ടികൾ നിയോഗിച്ചിട്ടുണ്ട്. എന്തിനേറേ പറയണം, പൊലീസ്, എക്സെസ് വകുപ്പുകൾ പോലും ഇത്തരം മാരീചൻ ഗ്രൂപ്പുകൾ സൃഷ്ടിച്ച് ചാരപ്രവർത്തനം നടത്തുന്നുണ്ട്.


കോൺഗ്രസിലെ ഗ്രൂപ്പിസമാണ് ഇത്തരം മാരീചൻ ഗ്രൂപ്പുകൾക്ക് കരുത്താകുന്നത്. പ്രാദേശിക ഗ്രൂപ്പിസം മുതൽ തലക്കനം പിടിച്ച വിവിധ തലത്തിലുള്ള നേതാക്കളുടെ കളികൾ വരെ മാരീചൻ ഗ്രൂപ്പുകൾക്ക് ബലം വർധിപ്പിക്കുന്നു. മാരീചൻ ഗ്രൂപ്പുകളിൽ പെട്ടു പോയ കോൺഗ്രസ് കാരെ തെറ്റിദ്ധരിപ്പിക്കാൻ എളുപ്പമാണ്. അവരെ ഉപയോഗിച്ച് കോൺഗ്രസിനുള്ളിൽ അകൽച്ച സൃഷ്ടിക്കാനും വർധിപ്പിക്കാനും എന്തിനേറേ കോൺഗ്രസിൻ്റ സമരങ്ങളും പരിപാടികളും തകർക്കാനും വരെ മാരീചൻ ഗ്രൂപ്പുകളെ ഉപയോഗിച്ച് സിപിഎമ്മും ബിജെപിയും ശ്രമിക്കാറുണ്ട്. കോൺഗ്രസിലെ കോംപ്രമൈസിങ് നേതാക്കളാണ് ഇത്തരം മാരീചൻ ഗ്രൂപ്പുകളുടെ  മറ്റൊരു  ബലം. ചില വിഷയങ്ങളിൽ നാട്ടുകാർക്ക് വേണ്ടി എല്ലാവരും ഒന്നിച്ച് പ്രവർത്തിക്കണമെന്നും പാർട്ടി വ്യത്യാസം കണക്കിലെടുക്കാതെ നാടിൻ്റെ വികസനത്തിനായി ഒന്നിച്ചു നീങ്ങണമെന്നും ആവശ്യപ്പെടുന്ന ഒത്തുതീർപ്പ് നേതാക്കൾ ആണ് മാരീചൻ ഗ്രൂപ്പിൻ്റെ ഉപകരണങ്ങൾ. ഇത്തരം ഒത്തുതീർപ്പ് നേതാക്കൾ കോൺഗ്രസിൽ മാത്രമാണ് ഉള്ളതെന്ന ഞെട്ടിക്കുന്ന യാഥാർഥ്യം മാരീചൻ ഗ്രൂപ്പിൽ കുടുങ്ങിയ ബഹുഭൂരിപക്ഷം കോൺഗ്രസ്കാരും അറിയുകയോ മനസ്സിലാക്കുകയോ ചെയ്യുന്നില്ല. പാർട്ടിക്കുള്ളിൽ വിലപേശലിനായി ഇത്തരം ഒത്തുതീർപ്പ് നേതാക്കൾ ഈ മാരീചൻ ഗ്രൂപ്പുകളെ ഉപയോഗിക്കുകയും വളർത്തുകയും അവിടെയും കോംപ്രമൈസ് ചെയ്യുകയുമാണ് ചെയ്യുന്നത്. ഇത്തരം മാരീചൻ ഗ്രൂപ്പുകൾ വഴി സിപിഎമ്മിലേക്കും ബിജെപിയിലേക്കും അണികളെ സംഭാവന ചെയ്യുന്നവരും ഉണ്ട്. സ്വന്തം പ്രാദേശിക ഗ്രൂപ്പുകളിക്ക് ശക്തി പകരാൻ മാരീചൻ ഗ്രൂപ്പിൻ്റെ സാധ്യതകൾ ഉപയോഗിക്കുന്ന ചില നേതാക്കൾ കോൺഗ്രസിലേക്ക് ഫെയ്ക്ക് പ്രവർത്തകരെ വരെ സൃഷ്ടിക്കുന്നുണ്ട്. സമീപകാലത്തായി അത്തരം ചില നേതാക്കൾ മറ്റ് പാർട്ടികളിൽ കുടുംബ മടച്ച് വിശ്വസിക്കുന്ന ചില ഫേക്ക് വ്യക്തിത്വങ്ങളെ ആകർഷിച്ച് ആവാഹിച്ച് കൊണ്ടുവന്ന് തിരുകി കയറ്റുകയും പിന്നീട് അത്തരം ഫേയ്ക്കുകൾ പാർട്ടിക്കു തലവേദനയായ ശേഷം പാർട്ടിയെ പ്രതിസന്ധിയിലാക്കി പഴയ ലാവണങ്ങളിലേക്ക് തിരിച്ചു പോകുകയും ചെയ്യുന്നുണ്ട്. കണ്ണൂരിലെ കോൺഗ്രസ് ഭൂരിപക്ഷ പഞ്ചായത്തുകളുടെ ഭരണം പിടിക്കാനും പിടിച്ചെടുത്തവ നില നിർത്താനും സിപിഎം കാരായ വനിതകളെയടക്കം കോൺഗ്രസിൽ തിരുകി കയറ്റുന്നതിനുള്ള നീക്കങ്ങളും നടന്നു വരുന്നുണ്ട്. മിടുക്കുള്ളവർ കോൺഗ്രസിലേക്ക് എത്തുന്നതായി കോൺഗ്രസ് പ്രവർത്തകർ കരുതുമെങ്കിലും അത്തരം ആൾക്കാർ പാർട്ടിയിലേക്ക് നുഴഞ്ഞു കയറുന്നവരാണ് എന്നും അവരുടെ പാർട്ടി നിയോഗിച്ചതുകൊണ്ടാണ് അവർ കോൺഗ്രസ് വേഷം കെട്ടാൻ എത്തുന്നതെന്നും സാധാരണ പ്രവർത്തകരും അനുഭാവികളും തിരിച്ചറിയുന്നില്ല. മാരീചൻ ഗ്രൂപ്പുകളും ഒത്തുതീർപ്പു നേതാക്കളുമാണ് ഇത്തരം നുഴഞ്ഞുകയറ്റക്കാർക്ക് വേണ്ട സൗകര്യം ഒരുക്കുന്നത്.

കോൺഗ്രസിന് ഏകീകൃതവും സുദൃഡവുമായ ഒരു സൈബർ സംവിധാനം ഇല്ല എന്നതാണ് അണികൾഇത്തരം മാരീചൻമാരുടെയും കോംപ്രമൈസിങ്ങ് നേതാക്കളുടേയും കെണിയിൽ പെടാൻ കാരണമാകുന്നത്. അനിൽ ആൻ്റണി, സരിൻ തുടങ്ങിയ കാൽ കാശിന് വിശ്വസിക്കാൻ കൊള്ളില്ലാത്തവരും കഴിവുകെട്ടവരും ആശയ അടിത്തറയില്ലാത്തവരും സ്ഥാനമോഹികളും തനി കള്ളൻമാരുമായ അലവലാതികളെ സൈബറിടം ഏൽപ്പിച്ചതാണ് കോൺഗ്രസിന് പാരയായത്. പാർട്ടി ഐഡിയോളജിയോട് താൽപര്യമില്ലാതെ സ്വന്തം കാര്യം നോക്കാനും ചുളുവിൽ നേതാക്കളാകാനും ഗ്രൂപ്പുകളിക്കാനും എത്തുന്ന അത്തരം കള്ളൻമാരെ മാറ്റി നിർത്തി പാർട്ടി ഐഡിയോളജിക് പ്രാധാന്യം നൽകുകയും പാർലമെൻ്ററി വ്യാമോഹികളല്ലാത്ത നിഷ്കാമ പ്രവർത്തനം നടത്തുന്ന വിഭാഗത്തെ സൈബർ വിഭാഗം ഏൽപ്പിക്കുകയും ചെയ്യേണ്ട കാലം കഴിഞ്ഞിരിക്കുന്നു. മാരീചൻ ഗ്രൂപ്പുകളിൽ കയറിപ്പോയ  കോൺഗ്രസുകാരായ  പലരും പാർട്ടി വിട്ടതല്ലാതെ  മറ്റൊരു പാർട്ടിയിൽ പെട്ട  ഒരൊറ്റ ഒരുത്തനും   ആ തരം ഗ്രൂപ്പുകളിൽ നിന്ന്     കോൺഗ്രസ് പാർട്ടിയിലേക്ക് കടന്നു വന്നിട്ടില്ല. വരുന്നവരാകട്ടെകോംപ്രമൈസിങ് നേതാക്കളുടെ ചിറകിലേറി അടുത്ത തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിത്തം നേടാനും പാർട്ടിയിലെ സുപ്രധാന നേതാക്കളുടെ അടുത്ത് നിന്ന് രഹസ്യങ്ങൾ ചോർത്തി എതിർ പക്ഷത്തിന്  കൊണ്ടുപോയി  കൊടുക്കാനുമെത്തുന്ന കള്ളനാണയങ്ങളുമാണ്. മാരീചൻമാർ മാനിൻ്റെ രൂപത്തിൽ മാത്രമേ വരൂ എന്ന അന്ധവിശ്വാസത്തിൽ നിന്ന് കോൺഗ്രസ് മോചിതരാകേണ്ടതുണ്ട്. മാരീചപ്രവർത്തനത്തിൻ്റെ പ്രത്യക്ഷ ഉദാഹരണങ്ങളാണ് കാസയും കർഷക സംഘടനകളും ഒഐഒപിയും എഎപിയും എല്ലാം. ഇവയെ പടച്ചുവിട്ടതും നില നിർത്തുന്നതും സ്പോൺസർ ചെയ്യുന്നതുമെല്ലാം ബിജെപി സി പിഎമ്മുമാണ്. പക്ഷെ അവയിൽ പ്രവർത്തിക്കുന്നതിൽ 90 ശതമാനവും കോൺഗ്രസുകാരാണ്. മണിപ്പൂരിൽ കൃസ്ത്യൻ വേട്ട നടത്തിയപ്പോഴും കാസ മോദിയെ വാഴ്ത്താനും ബിജെപിയെ സംരക്ഷിക്കാനും ശ്രമിച്ചു എന്നതിനേക്കാൾ കോൺഗ്രസിനെ അവഹേളിക്കാനും പഴിചാരാനുമാണ്  കൂടുതൽശ്രമിച്ചത്. സ്വതന്ത്ര കർഷക സംഘടനകളുടെ ലേബലിൽ എത്തുന്നതിൽ ഒട്ടുമുക്കാലും സംഘടനകളും ബിജെപി, സിപിഎം സ്പോൺസേഡ് സംഘടനകളാണ്. വന്യ ജീവി ശല്യത്തിൻ്റെ വിഷയത്തിൽ പോലും കോൺഗ്രസിനെയും കോൺഗ്രസ് ജനപ്രതിനിധികളേയും പഴിചാരാനും കോൺഗ്രസിനെ അവഹേളിക്കാനും ആണ് പല കർഷക സംഘടനകൾക്കും വ്യഗ്രത. പണ്ടെങ്ങോ കോൺഗ്രസ് ഭരിച്ച കാലത്ത് വന സംരക്ഷണത്തിന് നിയമമുണ്ടാക്കിയത് കോൺഗ്രസ് ആണെന്നതാണ് അവറ്റകൾ ചൂണ്ടിക്കാട്ടുന്ന കുറ്റം. നിയമം നിർമിക്കാനും തിരുത്താനും മാറ്റാനുമൊക്കെയാണ് കേന്ദ്രത്തിൽ പാർലമെൻ്റും സംസ്ഥാനങ്ങളിൽ നിയമസഭയുമുള്ളത്. നിയമത്തോട് അഭിപ്രായ വ്യത്യാസമുള്ള പക്ഷം ഭരണത്തിലിരിക്കുന്നവർക്ക് പഴയ നിയമം മാറ്റി പുതിയവ ഉണ്ടാക്കുകയോ തിരുത്തുകയോ ചെയ്യാനാണ് നിയമനിർമാണ സഭകളും തിരഞ്ഞെടുപ്പും ഒക്കെ നടത്തുന്നത്. ആരാണോഭരിക്കുന്നത് അവരുടെ നയങ്ങൾക്കനുസരിച്ച് നിയമത്തിൽ മാറ്റം വരുത്താൻ കഴിയും. ആ സാധ്യത പ്രകാരം ഇപ്പോൾ ഭരിക്കുന്നവരാണ് നിയമ ഭേതഗതി വരുത്തേണ്ടത് എന്ന്     അറിയാത്തവരല്ല ഈ കർഷസംഘടനാ നേതാക്കൾ. നിയമമുണ്ടാക്കാൻ പെട്ടെന്ന് പറ്റില്ലെങ്കിൽ ഓർഡിനൻസ് ഇറക്കി പരിഹാരം കാണാനും കഴിയും. ഇതിനൊക്കെയുള്ള സാധ്യതകൾ ഒരുക്കിയാണ്   ഇവരൊക്കെ പഴിചാരുന്ന കോൺഗ്രസ്  ഇന്ത്യൻ ഭരണഘടന രൂപകല്പന ചെയ്തിട്ടുള്ളത് തന്നെ. അതും അറിയാത്തവരല്ല കോൺഗ്രസ് വിരുദ്ധ പ്രചരണം  നടത്തുന്ന നേതാക്കൾ.  ഇതെല്ലാം മറച്ചുവെച്ച്   കോൺഗ്രസിനെ പഴിചാരി, കോൺഗ്രസ് അണികളെ തെറ്റിദ്ധരിപ്പിച്ച് സ്വന്തം സംഘടനയ്ക്ക് അണികളെ വർധിപ്പിച്ച്, സിപിഎമ്മിനും ബിജെപിക്കും കൈമാറി കമ്മീഷനടിക്കുന്ന പണിയാണ് മേൽപ്പറഞ്ഞ പല സംഘടനകളും  ചെയ്യുന്നത്. വൺ ഇന്ത്യ വൺ പെൻഷൻ - ആം ആദ്മി പാർട്ടി എന്നിവയൊക്കെ ബിജെപിയുടെ ഉപ ഉൽപ്പന്നങ്ങളാണ്. പക്ഷെ കോൺഗ്രസിലെ സാധാരണ പ്രവർത്തകരെ മാരീചവേഷത്തിലെത്തി കബളിപ്പിച്ച് കൈവശപ്പെടുത്തി കോൺഗ്രസിന് തന്നെ ആപ്പ് വയ്ക്കുന്ന പണിയാണവർ ചെയ്യുന്നതും ചെയ്തതും. കോൺഗ്രസിനു മുകളിൽ മുസ്ലീം ലീഗ് അമിത മേധാവിത്തം പുലർത്തുന്നതും ഇസ്ലാമിക രാഷ്ട്രീയത്തോട് കോൺഗ്രസ് അമിത വിധേയത്വം പുലർത്തുന്നു എന്ന തോന്നലുമാണ് കാസയുടെ വിരോധത്തിന് ഒരു കാരണം. മാത്രമല്ല കോൺഗ്രസിൻ്റ പേരിലുള്ള അനവധി നിരവധി സോഷ്യൽ മീഡിയ ഗ്രൂപ്പുകളിലൂടെ മറ്റ് മതങ്ങളുടെ ആഭ്യന്തര വിഷയങ്ങളെ വിമർശിക്കുന്നതും അധിക്ഷേപിക്കുന്നതും ചെയ്യുന്നതായും കോൺഗ്രസിൻ്റെ പേരിൽ ഉള്ള പല സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ ഇസ്ലാമിക വിഭാഗം പിടിമുറുക്കിയതായും അവർ ആരോപിക്കുന്നു. ഇസ്ലാമിക രാഷ്ട്രീയ പക്ഷം കോൺഗ്രസ് സോഷ്യൽ മീഡിയ പ്രൊഫൈലുകളെ ഹൈജാക്ക് ചെയ്യുകയും അന്യമത പരിഹാസം ചൊരിയുന്നതായും പല തവണ കാസയും മറ്റ് സാമുദായിക സംഘടനകളും ആരോപിച്ചിരുന്നു. ഇതിനെ നിയന്ത്രിക്കാൻ കോൺഗ്രസ് ശ്രമിച്ചു വരികയാണ്. കോൺഗ്രസിൻ്റെ പേരിൽ പ്രത്യക്ഷപ്പെടുന്ന പല അക്കൗണ്ടുകളിൽ പലതുമായി കോൺഗ്രസിന് ഒരു ബന്ധവുമില്ലന്നതാണ് വാസ്തവം. അത്തരം അക്കൗണ്ടുകൾക്ക് എതിരെയും പ്രവർത്തകർക്കെതിരെയും കർശന നിലപാട് കോൺഗ്രസ് സ്വീകരിക്കാത്തതും നിയന്ത്രിക്കാത്തതും സംബന്ധിച്ച ചർച്ചകളിലൂടെയാണ് മാരീചൻ അക്കൗണ്ടുകൾ മുതലെടുപ്പ് നടത്തുന്നതും. അതിനാൽ കോൺഗ്രസ് നേതൃത്വം എഐയുടെ കാലത്ത് ജീവിക്കാൻ ഇനിയെങ്കിലും പഠിക്കണം. ഇല്ലങ്കിൽ മാരീചൻമാരും ഓന്തുകളും എട്ടുകാലിക  നു ഴഞ്ഞുകയറ്റക്കാരും കോംപ്രമൈസിങ്ങ് നേതാക്കളും ചേർന്ന് കോൺഗ്രസിനെ   തുരന്ന് നശിപ്പിക്കുന്നത്  തുടരും. അണികൾ ജാഗ്രത പാലിക്കുക. നേതാക്കൾ അതിലേറെ ജാഗ്രത പാലിക്കുക.

We are admins and congressmen to become slaves. CPM and BJP with social media and WhatsApp Mareechans.

Related Stories
ജി കാർത്തികേയൻ എന്ന തിരുത്തരവാദി ചെയ്തതെന്ത് എന്ന് കോൺഗ്രസിനെ ഓർമിപ്പിച്ച് ഹരിമോഹൻ. കുറിപ്പ് കോൺഗ്രസ് രാഷ്ട്രീയത്തിൽ ചർച്ചയാകുന്നു.

Mar 8, 2025 08:25 AM

ജി കാർത്തികേയൻ എന്ന തിരുത്തരവാദി ചെയ്തതെന്ത് എന്ന് കോൺഗ്രസിനെ ഓർമിപ്പിച്ച് ഹരിമോഹൻ. കുറിപ്പ് കോൺഗ്രസ് രാഷ്ട്രീയത്തിൽ ചർച്ചയാകുന്നു.

ജി കാർത്തികേയൻ എന്ന തിരുത്തരവാദി ചെയ്തതെന്ത് എന്ന് കോൺഗ്രസിനെ ഓർമിപ്പിച്ച് ഹരിമോഹൻ. കുറിപ്പ് കോൺഗ്രസ് രാഷ്ട്രീയത്തിൽ...

Read More >>
ഏക വനം സ്ഥാപിക്കാൻ വേണ്ടിയോ 4 വരി പാത? രാജ്യം വനം വകുപ്പിൻ്റെ മൃഗീയാധിപത്യത്തിലേക്കോ? വികസനമെന്ന വാക്കിൻ്റെ മറവിലെ തട്ടിപ്പുകൾ എത്രത്തോളം? 4 വരി പാത മലയോരത്തിൻ്റെ കഴുത്തൊടിക്കുമോ?

Feb 13, 2025 01:06 PM

ഏക വനം സ്ഥാപിക്കാൻ വേണ്ടിയോ 4 വരി പാത? രാജ്യം വനം വകുപ്പിൻ്റെ മൃഗീയാധിപത്യത്തിലേക്കോ? വികസനമെന്ന വാക്കിൻ്റെ മറവിലെ തട്ടിപ്പുകൾ എത്രത്തോളം? 4 വരി പാത മലയോരത്തിൻ്റെ കഴുത്തൊടിക്കുമോ?

ഏക വനം സ്ഥാപിക്കാൻ വേണ്ടിയോ 4 വരി പാത? രാജ്യം വനം വകുപ്പിൻ്റെ മൃഗീയാധിപത്യത്തിലേക്കോ? വികസനമെന്ന വാക്കിൻ്റെ മറവിലെ തട്ടിപ്പുകൾ എത്രത്തോളം? 4 വരി പാത...

Read More >>
ആ കടുവയും മക്കളും എവിടേക്ക് പോകും? റേഞ്ചറുടെ അടുക്കളയിലേക്കോ? ഡിഎഫ്ഒയുടെ വരാന്തയിലേക്കോ? വാർഡൻ്റെ മട്ടുപ്പാവിലേക്കോ? അതോ വനം മന്ത്രിയുടെ കിടപ്പുമുറിയിലേക്കോ?

Feb 10, 2025 08:53 AM

ആ കടുവയും മക്കളും എവിടേക്ക് പോകും? റേഞ്ചറുടെ അടുക്കളയിലേക്കോ? ഡിഎഫ്ഒയുടെ വരാന്തയിലേക്കോ? വാർഡൻ്റെ മട്ടുപ്പാവിലേക്കോ? അതോ വനം മന്ത്രിയുടെ കിടപ്പുമുറിയിലേക്കോ?

ആ കടുവയും മക്കളും എവിടേക്ക് പോകും? റേഞ്ചറുടെ അടുക്കളയിലേക്കോ? ഡിഎഫ്ഒയുടെ വരാന്തയിലേക്കോ? വാർഡൻ്റെ മട്ടുപ്പാവിലേക്കോ? അതോ വനം മന്ത്രിയുടെ...

Read More >>
ഈ ഫോറസ്റ്റ് നിറയെ കാടാണല്ലോ? ഛെ തെറ്റി, ഈ കൃഷിയിടം നിറയെ ഫോറസ്റ്റാണല്ലോ.....

Feb 6, 2025 12:10 PM

ഈ ഫോറസ്റ്റ് നിറയെ കാടാണല്ലോ? ഛെ തെറ്റി, ഈ കൃഷിയിടം നിറയെ ഫോറസ്റ്റാണല്ലോ.....

ഈ ഫോറസ്റ്റ് നിറയെ കാടാണല്ലോ? ഛെ തെറ്റി, ഈ കൃഷിയിടം നിറയെ...

Read More >>
നീ മന്ത്രിയുടെയല്ല ചക്രവർത്തിയുടെ മകനായിരുന്നാലും നിൻ്റെ പെറുക്കിത്തരം നിന്നെ വിട്ടു പോകില്ല.

Feb 4, 2025 08:17 AM

നീ മന്ത്രിയുടെയല്ല ചക്രവർത്തിയുടെ മകനായിരുന്നാലും നിൻ്റെ പെറുക്കിത്തരം നിന്നെ വിട്ടു പോകില്ല.

നീ മന്ത്രിയുടെയല്ല ചക്രവർത്തിയുടെ മകനായിരുന്നാലും നിൻ്റെ പെറുക്കിത്തരം നിന്നെ വിട്ടു...

Read More >>
മാത്യു കുഴൽനാടൻ കെപിസിസി പ്രസിഡൻ്റ് സ്ഥാനത്തേക്ക് !?.......

Jan 23, 2025 06:47 AM

മാത്യു കുഴൽനാടൻ കെപിസിസി പ്രസിഡൻ്റ് സ്ഥാനത്തേക്ക് !?.......

മാത്യു കുഴൽനാടൻ കെപിസിസി പ്രസിഡൻ്റ് സ്ഥാനത്തേക്ക്...

Read More >>
Top Stories